ബി.പി ചെക്ക് ചെയ്യേണ്ടത് ഈ സമയത്ത്; കാരണം ഇതാണ്
അതി രക്തസമ്മര്‍ദം എന്നത് ഇന്ന് വളരെ വ്യാപകമായ ഒരു ജീവിതശൈലി രോഗമാണ്. രക്തസമ്മര്‍ദം മൂലമുള്ള പ്രയാസങ്ങള്‍ ഇന്ന് പ്രായഭേദമന്യേ പലരും അനുഭവിക്കുന്നുണ്ട്. ശരിയായ രീതിയില്‍ ബി.പി പരിശോധിക്കുകയും മരുന്ന് കഴിക്കുകയും ചെയ്യുക എന്നതാണ് അതിരക്തസമ്മര്‍ദം മറികടക്കാനുള്ള വഴി.ശരീരത്തില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 നേക്കാള്‍ അധികമാണെങ്കില്‍ ചികിത്സ നേടേണ്ടതാണ്. എന്നാല്‍ രക്തസമ്മര്‍ദം തോന്നുംപടി ചെക്ക് ചെയ്യരുതെന്നും അതിന് കൃത്യമായ സമയക്രമം പാലിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്.
രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയുളള സമയത്ത് വേണം ബി.പി പരിശോധിക്കേണ്ടത്.തു പോലെ തന്നെ ബിപി മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ ഇത് കൃത്യ സമയത്ത് തന്നെ കഴിയ്ക്കുക. ഇതല്ലാതെ മരുന്നു കഴിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബിപി നോര്‍മലായി വന്നാല്‍ ഇത് നിര്‍ത്തരുത്. ബിപി മരുന്നു കഴിയ്ക്കുമ്പോള്‍ ആദ്യം ഛര്‍ദിയ്ക്കാന്‍ വരുന്നതു പോലുളള തോന്നലുകളുണ്ടാകാം. എന്നാല്‍ ശരീരം ഇതുമായി ചേര്‍ന്നു വന്നാല്‍ ഈ പ്രശ്‌നമില്ലാതാകും.വ്യായാമം ശീലമാക്കുക,ഭക്ഷണത്തില്‍ ഉപ്പ് നിയന്ത്രിയ്ക്കുക മുതലായവയൊക്കെ ബി.പിയുള്ളവര്‍ ശീലമാക്കേണ്ടതാണ്.
Content Highlights:The Best Time to Take Your Blood Pressure
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."