'പഞ്ചാബിന്റെ പുനരുദ്ധാരണത്തിനായുള്ള അവസാനത്തെ അവസരം'; 13 വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയയ്ക്ക് സിദ്ദുവിന്റെ കത്ത്
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 13 ഇന അജണ്ടയുമായി പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. ഇതുമായി ബന്ധപ്പെട്ട് സിദ്ദു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു.
മതനിന്ദ കേസുകളിലെ നീതി, പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്നങ്ങള്‍, കാര്‍ഷിക പ്രശ്നങ്ങള്‍, വൈദ്യുതി, തൊഴില്‍ അവസരങ്ങള്‍, മണല്‍ ഖനനം, പിന്നോക്ക സമുദായത്തിന്റെ ക്ഷേമം എന്നിവയെല്ലാമാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പഞ്ചാബിന്റെ പുനരുദ്ധാരണത്തിനുള്ള അവസാന അവസരമാണിതെന്ന് സിദ്ദു ചൂണ്ടിക്കാണിക്കുന്നു. പതിറ്റാണ്ടുകളായി രാജ്യത്ത് ഏറ്റവും സമ്പന്നമായിരുന്ന സംസ്ഥാനം ഇപ്പോള്‍ കടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 15 നാണ് സിദ്ദു ഇതുമായി ബന്ധപ്പെട്ട് സോണിയയ്ക്ക് കത്തയച്ചത്. എന്നാല്‍ ഇന്നാണ് സിദ്ദു കത്ത് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കെ.സി.വേണുഗോപാലിനേയും കണ്ടതിന് ശേഷമാണ് സിദ്ദു കത്ത് ടിറ്റ്വറില്‍ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."