മഴക്കെടുതി: കേരളത്തിന് കേന്ദ്രത്തിന്റെ സഹായ വാഗ്ദാനം, മോദി മുഖ്യമന്ത്രിയെ വിളിച്ചു
ന്യൂഡല്‍ഹി: മഴക്കെടുതി തുടരുന്ന കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു കേന്ദ്രം. സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു.
'കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു'- മോദി ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) October 17, 2021
കേരളത്തിലെ സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും പ്രയാസത്തിലായ ജനങ്ങള്‍ക്ക് സാധ്യമായ സഹായം എത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. ട്വിറ്ററിലാണ് അമിത്ഷാ ഇക്കാര്യം അറിയിച്ചത്. സഹായത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്.എഫ്) യെ കേരളത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ഥിക്കുന്നതായും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."