ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കണം; ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി.
കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി.അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്‌പെഷ്യല്‍ സിറ്റിങ് നടത്തിയാണ് ഹൈകോടതിയുടെ നിര്‍ദേശം.
ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം.യാതൊരു ബുക്കിങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. പൊന്‍കുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികള്‍ക്കിടയിലാണ് അവധി ദിവസം ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തിയത്.
Content Highlights:Provide necessary support to sabarimala pilgrims HC tells govt
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."