HOME
DETAILS
MAL
പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം
backup
October 19 2021 | 05:10 AM
കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കാന്‍ തീരുമാനമായതോടെ അതീവ ജാഗ്രതാ നിര്‍ദേശം. നിലവില്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി പെരിയാറിലേക്ക് കൂടുതല്‍ ജലം ഒഴുക്കാന്‍ ആരംഭിച്ചതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആലുവ മണപ്പുറത്തേക്ക് ഇന്നലെ ഉച്ചയോടെ വെള്ളം കയറി തുടങ്ങിയിരുന്നു. വൈകിട്ടോടെ മഴ മാറിയതിനാല്‍ വെള്ളം കയറുന്നതിന്റെ അളവില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നതോടെ പെരിയാര്‍ കവിഞ്ഞൊഴുകുമെന്ന ആശങ്കയാണ്. പുഴ കലങ്ങിയാണ് ഇപ്പോള്‍ ഒഴുകുന്നത്. ചെളിയുടെ അളവ് വലിയ തോതില്‍ വര്‍ധിച്ചാല്‍ കുടിവെള്ള വിതരണ പമ്പിങ് നിര്‍ത്തിവയ്ക്കേണ്ടിവരും. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടുത്ത് ജലനിരപ്പ് 1.785 മീറ്റര്‍ ആണ്. വെള്ളപ്പൊക്കം മുന്നറിയിപ്പു നില 2.50 മീറ്റര്‍ ആണ്. ജില്ലയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. പെരിയാറിന്റെ കൈവഴികളിലും തോടുകളിലും തടസങ്ങള്‍ അടിയന്തരമായി നീക്കണമെന്നും ജലനിര്‍ഗമനം ഉറപ്പു വരുത്തുന്നത് പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡാമുകള്‍ തുറക്കുന്നതോടെ ചെങ്ങമനാട്, കുന്നുകര, കരമാലൂര്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."