HOME
DETAILS
MAL
ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്രം
backup
October 19 2021 | 05:10 AM
ന്യൂഡല്‍ഹി: ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കര്‍മ്മ പരിപാടിയിലാണ് നിര്‍ദേശം.
കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. വിഷയത്തില്‍ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."