ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 30 വിമാനങ്ങൾ വൈകുമെന്ന് വിമാനത്താവള അധികൃതർ
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 30 വിമാനങ്ങൾ വൈകുമെന്ന് വിമാനത്താവള അധികൃതർ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് തുടരുന്നു. മൂടൽമഞ്ഞ് ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു. 30 വിമാന സർവീസുകൾ മൂടൽമഞ്ഞിനെ തുടർന്ന് വൈകുന്ന അവസ്ഥായാണ് ഉള്ളതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ദൂരക്കാഴ്ച കുറഞ്ഞതാണ് വിമാനങ്ങൾ വൈകാൻ കാരണം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ രാജ്യാന്തര - ആഭ്യന്തര വിമാന സർവീസുകളെയാണ് മൂടൽമഞ്ഞ് ബാധിച്ചത്. നിലവിൽ 30 സർവീസുകൾ വൈകുമെന്നാണ് അധികൃതർ അറിയിച്ചത്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.
അന്തരീക്ഷ താപനില താഴ്ന്നതിനെ തുടർന്ന് രൂപപ്പെട്ട മൂടൽമഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂടൽമഞ്ഞിനെ തുടർന്ന് തൊട്ടടുത്തുള്ള കാഴ്ച പോലും മറച്ചതോടെ, വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഉണ്ടായി. നിലവിൽ 150 മീറ്റർ ആണ് ദൂരക്കാഴ്ച. ചിലയിടങ്ങളിൽ ഇത് 50 മീറ്റർ മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."