വന്‍ ദുരന്തംവിതച്ച് ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനം: മരണം 34 ആയി, നൈനിറ്റാള്‍ ഒറ്റപ്പെട്ടു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വന്‍ പ്രളയം മൂന്നാം ദിവസവും തുടരുന്നു. ഇതുവരെ 34 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. പലരെയും ഇനിയും കണ്ടെത്താനുണ്ട്.
#WATCH: All gates of Nanak Sagar Dam in Uttarakhand's Udham Singh Nagar opened following a rise in the water level due to heavy rainfall in the state. pic.twitter.com/A7GRZEXJD9
— ANI (@ANI) October 19, 2021
നിരവധി പാലങ്ങളും റെയില്‍പാളങ്ങളും വീടുകളും വെള്ളത്തില്‍ ഒലിച്ചുപോയി. ഭീകരദൃശ്യങ്ങളാണ് ഉത്തരാഖണ്ഡില്‍ നിന്ന് വരുന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് ഹെലികോപ്റ്ററുകളും മറ്റു സജ്ജീകരണങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
#WATCH | Uttarakhand:Locals present at a bridge over Gaula River in Haldwani shout to alert a motorcycle rider who was coming towards their side by crossing the bridge that was getting washed away due to rise in water level. Motorcycle rider turned back & returned to his own side pic.twitter.com/Ps4CB72uU9
— ANI (@ANI) October 19, 2021
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 1.9 ലക്ഷം രൂപയും നല്‍കും. സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
Salute these Bravehearts ❤️???#Nainital #Uttrakhand pic.twitter.com/ZdO5Fxvp3p
— Srinivas BV (@srinivasiyc) October 19, 2021
മൂന്നു ഭാഗത്തുനിന്നുള്ള റോഡുകളും ഉരുള്‍പൊട്ടല്‍ കാരണം തകര്‍ന്നതോടെ നൈനിറ്റാള്‍ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. കലാധുങ്കി, ഹല്‍ദ്വാനി, ഭാവലികളിലേക്ക് പോവുന്ന റോഡുകളും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ചിട്ടു.
#WATCH | An under construction bridge, over a raging Chalthi River in Champawat, washed away due to rise in the water level caused by incessant rainfall in parts of Uttarakhand. pic.twitter.com/AaLBdClIwe
— ANI (@ANI) October 19, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."