HOME
DETAILS
MAL
പാസ്വേര്ഡ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ അലര്‍ട്ട്; പുതിയ സെക്യൂരിറ്റി ഫീച്ചറുമായി ഗൂഗിള്‍
backup
December 26 2023 | 13:12 PM
പുതിയ സെക്യൂരിറ്റി ഫീച്ചറുമായി ഗൂഗിള്‍
ന്യൂഡല്‍ഹി: ക്രോം ബ്രൗസറില്‍ പുതിയ അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് അപ്ഡേഷന്. അതായത് നിങ്ങളുടെ പാസ്വേര്ഡ് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ അലര്‍ട്ട് നല്‍കും.
'സേഫ്റ്റി ചെക്ക്' എന്ന പേരിലാണ് അപ്ഡേഷന്. സുരക്ഷാ പരിശോധന നടപടികള്‍ ഓട്ടോമാറ്റിക്കായി നിര്‍വഹിക്കുന്ന തരത്തിലാണ് അപ്ഡേഷന്. ഉപയോക്താവ് മാന്യുവല്‍ ആയി ചെയ്യുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ മറികടക്കുന്ന തരത്തിലാണ് ഫീച്ചര്‍.
ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് വെബ്സൈറ്റുകള്‍ നിരീക്ഷിക്കുകയും ചെയ്യും. വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട ഡേറ്റകള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."