ഖത്തർ മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണി; രണ്ട് വനിതകളടക്കം 13 മന്ത്രിമാർ
ദോഹ: ഖത്തര്‍ മന്ത്രിസഭ അടിമുടി അഴിച്ചുപണിത് (Qatar cabinet reshuffling) ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ്. രണ്ട് വനിതാ മന്ത്രിമാരടക്കം മൊത്തം 13 മന്ത്രിമാരാണുള്ളത്. വിദ്യാഭ്യാസവകുപ്പിനും സാമൂഹിക വികസന, കുടുംബ വകുപ്പിനുമാണ് വനിതാ മന്ത്രിമാരുള്ളത്.
ചില വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ക്കുകയും പുതിയ ചില വകുപ്പുകള്‍ രൂപീകരിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന് പുതിയ വകുപ്പ് രൂപീകരിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നാണ് ഇത് അറിയപ്പെടുക. നേരത്തേ പരിസ്ഥിതി വകുപ്പ് മുനിസിപ്പാലിറ്റി വകുപ്പിന് ഒപ്പമായിരുന്നു.
ഗതാഗത വാര്‍ത്താ വിനിമയ വകുപ്പ് വിഭജിച്ച് രണ്ടാക്കി. ഗതാഗതം മന്ത്രാലയം, വാര്‍ത്താവിനിമയ ഐടി മന്ത്രാലയം എന്നിവയാണ് പുതിയ വകുപ്പുകള്‍.
സാംസ്‌കാരിക കായിക മന്ത്രാലയത്തെ കായിക യുവജന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഭരണ വികസന സാമൂഹിക കാര്യ തൊഴില്‍ മന്ത്രാലയം ഇനി തൊഴില്‍ മന്ത്രാലയം എന്ന പേരിലാണ് അറിയപ്പെടുക. സാമൂഹിക വികസന കുടുംബ മന്ത്രാലയം എന്ന പേരില്‍ പുതിയൊരു വകുപ്പും രൂപീകരിച്ചു.
പുതിയ മന്ത്രിമാരും വകുപ്പുകളും
1) ധനമന്ത്രി: അലി ബിന്‍ അഹമ്മദ് അല്‍ കുവാരി
2) ഗതാഗത മന്ത്രി: ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി
3) കായിക യുവജന മന്ത്രി: സലാഹ് ബിന്‍ ഗാനം അല്‍ അലി
4) മുനിസിപ്പാലിറ്റി മന്ത്രി: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇ
5) ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രി: ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനം അല്‍ ഗാനിം
6) വാണിജ്യ വ്യവസായ മന്ത്രി: ശെയ്ഖ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല ആല്‍ ഥാനി
7) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി: ബുത്തൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമി
8) സാംസ്‌കാരിക മന്ത്രി: ശെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ ഥാനി
9) പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി: ശൈഖ് ഡോ. ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി ആല്‍ ഥാനി
10) തൊഴില്‍ മന്ത്രി: ഡോ അലി ബിന്‍ സഈദ് ബിന്‍ സുമൈഖ് അല്‍ മര്‍റി
11) വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി: മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായി
12) സാമൂഹിക വികസന, കുടുംബ മന്ത്രി: മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നദ്
13) കാബിനറ്റ് കാര്യങ്ങളുടെ സഹമന്ത്രി: മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ യൂസഫ് അല്‍സുലൈത്തി
ഇന്ന് രാവിലെ അമീരീ ദീവാനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഥാനി , പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."