ഇറാഖി മരുഭൂമിയിൽ നിന്ന് രണ്ട് കുവൈത്തികളെ തട്ടിക്കൊണ്ടുപോയി
Two Kuwaitis were kidnapped from the Iraqi desert
കുവൈത്ത് സിറ്റി: ഇറാഖിലെ മരുഭൂമിയിൽ വേട്ടയാടുന്നതിനിടെ കുവൈത്തിൽ നിന്ന് എത്തിയ രണ്ടു പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഒരു കുവൈത്തി പൗരനെയും കുവൈത്തിൽ താമസക്കാരനായ സൗദി പൗരനെയുമാണ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. വിവിധ ഇറാഖി പത്രങ്ങളും വാർത്താ ചാനലുകളും സംഭവം റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ നിന്ന് മരുപ്രദേശത്തുകൂടെ ലാൻഡ് ക്രൂസർ വാഹനത്തിൽ വേട്ടക്കായി പുറപ്പെട്ട ഇരുവരും ഇറാക്ക് അധീനതയിലുള്ള അൻബാർ ഗവർണറേറ്റിലെത്തിയപ്പോഴാണ് ഒരു സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്. ഇവരുടെ ആവശ്യം എന്താണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അൽ സബാഹ് ഇറാക്ക് വിദേശ കാര്യ മന്ത്രി ഫഹാദ് ഹുസൈനുമായി ടെലിഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിനും തിരിച്ചെത്തിക്കുന്നതിനും വേണ്ടി ശ്രമങ്ങൾ തുടരുകയാണെന്ന് ഇറാഖിലെയും കുവൈത്തിലെയും എംബസി വൃത്തങ്ങൾ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."