മൂന്ന് വര്‍ഷത്തെ ഇടവേളക്ക് അന്ത്യം;പുതിയ ടാറ്റ കാര്‍ എത്തുന്നു
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ടാറ്റ എന്ന ബ്രാന്‍ഡിനെ പ്രേത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. ടാറ്റ അവസാനം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ച ടാറ്റ പഞ്ച് എസ്.യു.വിക്ക് മൂന്ന് വയസായിരിക്കുകയാണ്. പഞ്ച് മൈക്രോ എസ്.യു.വിനെ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ച് നീണ്ട മൂന്ന് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് മറ്റൊരു വാഹനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റ കര്‍വ് എസ്.യു.വി എന്ന മോഡലിനെയാണ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
2024 അവസാനത്തോടെയായിരിക്കും കര്‍വ്വ് മാര്‍ക്കറ്റിലേക്കെത്തുക.മോഡലിന്റെ ഐസിഇ-എന്‍ജിന്‍ വേരിയന്റുകള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.68 bhp കരുത്തും 280 Nm ന്റെ പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 1.5 L ടര്‍ബോ GDI പെട്രോള്‍ എഞ്ചിനായിരിക്കും കര്‍വ്വിന് കരുത്ത് പകരുക. ADAS അടക്കമുള്ള ഫീച്ചറുകളുള്ള വാഹനത്തിന്റെ ഇലക്ട്രിക്ക് പതിപ്പിന് ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വാഹനത്തിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights:Three year waits end, new Tata car arrives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."