HOME
DETAILS
MAL
വി.എസിന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
backup
October 20 2021 | 06:10 AM
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകളെന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനുശേഷം മകന് വി.എ. അരുണ്‍കുമാറിന്റെ വസതിയില്‍ പൂര്‍ണ വിശ്രമത്തിലാണിപ്പോള്‍ വി.എസ്.
ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കൊവിഡ് മഹാമാരിക്കുശേഷം സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുള്‍പ്പെടെ കാണാന്‍ ആഗ്രമറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."