ഡീപ്‌ഫേക്കുകളില്‍ ആശങ്ക: നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം
ന്യൂഡല്‍ഹി: ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉപദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം നല്‍കുന്നതില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
മെറ്റാ, ഗൂഗിള്‍, ടെലിഗ്രാം, കൂ, ഷെയര്‍ചാറ്റ്, ആപ്പിള്‍, എച്ച്പി, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിര്‍ദേശം. ഡീപ് ഫേക്കുകളുമായി ബന്ധപ്പെട്ട ഭീഷണിയും യോഗത്തില്‍ ചര്‍ച്ചയായി. ഐടി നിയമങ്ങള്‍ പ്രകാരം അനുവദനീയമല്ലാത്ത കണ്ടന്‍്‌റ പ്രത്യേകിച്ചും റൂള്‍ 3(1)(ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ അതിന്റെ നിബന്ധനകള്‍ ഉള്‍പ്പെടെ വ്യക്തവും കൃത്യവുമായ ഭാഷയില്‍ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നാണ് നിര്‍ദേശം.
ഡീപ്‌ഫേക്കുകളില്‍ ആശങ്ക: നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."