HOME
DETAILS
MAL
ഷോറൂമിൽ നിന്ന് ആഡംബര കാർ മോഷ്ടിച്ച കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു
backup
December 27 2023 | 09:12 AM
Kuwaiti national arrested for stealing luxury car from showroom
കുവൈത്ത് സിറ്റി: ആഢംബര കാർ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ച ഷോറൂമിൽ നിന്ന് കാർ മോഷ്ടിച്ച കേസിൽ കുവൈത്തി പൗരനെ അറസ്റ്റ് ചെയ്തു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കുവൈത്തി പൗരൻ കമ്പനിയുടെ ഷോറൂമിലേക്ക് പോവുകയും അവിടുന്ന് അതി വിദഗ്ധമായി കാറുമായി കടന്നു കളയുകയായിരുന്നു. ഷോറൂമിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. അന്വേഷണങ്ങൾക്കൊടുവിൽ പ്രതിയെ സഅദ് അൽ-അബ്ദുള്ളയിൽ വെച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോൾ കാർ മോഷ്ടിച്ചതായി സമ്മതിച്ചു. മോഷ്ടിച്ച കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."