HOME
DETAILS
MAL
ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണം; ഗവര്‍ണര്‍ക്കെതിരെ ഭേദഗതി ചെയ്ത ഹരജിയുമായി സര്‍ക്കാര്‍
backup
December 29 2023 | 05:12 AM
ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണം; ഗവര്‍ണര്‍ക്കെതിരെ ഭേദഗതി ചെയ്ത ഹരജിയുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ സുപ്രിംകോടതിയില്‍ ഭേദഗതി ചെയ്ത ഹരജി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടുകൊണ്ടുപോകുന്നതിനെതിരെയാണ് ഭേദഗതി ചെയ്ത ഹരജി സമര്‍പ്പിച്ചത്.
സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് വിധിക്കണം എന്നും ആവശ്യമുണ്ട്. ഗവര്‍ണറുടെ പരിഗണനയില്‍ ഇരിക്കുന്ന ബില്ലുകളില്‍ അടിയന്തിരമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രിം കോടതിയില്‍ നല്കിയ ഹരജിയില്‍ പറയുന്നു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സര്‍ക്കാര്‍ ഹരജി നല്‍കിയക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."