മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ച് സുരേഷ് ഗോപി
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസ്; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും, ബിജെപി നേതാവുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നടന്റെ മോശം പെരുമാറ്റം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ പിടിക്കുകയായിരുന്നു. ഒഴിഞ്ഞു മാറിയ ശേഷവും, ഇത് ആവര്‍ത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റുകയും ചെയ്തു.
തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക നടനെതിരെ കേസ് ഫയല്‍ ചെയ്തത്. മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന ചൂണ്ടിക്കാട്ടി 354 A വകുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് പൊലിസ് ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ച സമയത്ത് 354ാം വകുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നാണ് നടന്‍ ഹരജിയില്‍ പറയുന്നത്. ഹരജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും.
സംഭവം വിവാദമായതോടെ നടനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കലാ-സാംസ്‌കാരി- രാഷ്ട്രീയ മേഖലകളില്‍ നിന്നടക്കം പ്രതിഷേധം ശക്തമായതോടെ സുരേഷ് ഗോപി പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു. നടക്കാവ് പൊലിസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."