കൊലപാതകക്കേസ്: സഊദിയിൽ മംഗലാപുരം സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി
ദമാം: സഊദിയിൽ കൊലപാതകക്കേസിൽ പ്രതിയായ മംഗലാപുരം സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. കർണ്ണാടക മംഗലാപുരം സ്വദേശി സമദ് സാലിഹ് ഹസനെയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയനാക്കിയത്. സഊദി പൗരനായ അലി ബിൻ തരാദ് ബിൻ സെയ്ൽ അൽ അനസിയെ കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്.
പതിനൊന്നു വർഷം മുമ്പ് നടന്ന കൊലപാതകക്കേസിൽ ദമാം ജയിലിൽ ശിക്ഷ കാത്ത് കഴിയുകയായിരുന്നു ഇദ്ദേഹം. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം സമീപ വീട്ടിലെ ഇൻഡോനേഷ്യൻ വീട്ടു ജോലിക്കാരിയുമായുണ്ടായ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വീട്ടു ജോലിക്കാരിയുടെ വീട്ടിലെ ആളുകൾ പുറത്തു പോയ സമയത്ത് സാലിഹ് സമദ് ഇവിടെ എത്തിയിരുന്നു. യുവതിയുമായി പുറത്തു പോകാനായിരുന്നു പദ്ധതി. വീട്ടു ജോലിക്കാരിയുടെ നിർദേശപ്രകാരമിവിടെ, കയറിയ ഇദ്ദേഹം പണവും സ്വർണവും കവർന്നു. ഇതിനിടെ, ഇവിടെയുണ്ടായിരുന്ന വൃദ്ധനായ പൗരൻ സംഭവം കാണുകയും ഇവരെ തടുക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടെ, വൃദ്ധനെ കീഴ്പ്പെടുത്തി കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി പ്രതികൾ സ്ഥലം വിടുകയുമായിരുന്നു. എന്നാൽ, പിന്നീട് സഊദി പൗരൻ മരണപ്പെട്ടുവെന്നാണ് കേസ്.
അറസ്റ്റിലായ പ്രതിയെ സുരക്ഷാ അധികാരികൾക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. അന്വേഷണത്തിൽ അയാൾ കുറ്റം ചെയ്തതായി തെളിയിക്കപ്പെടുകയും കോടതി കുറ്റവാളിയെന്ന് കണ്ടെത്തി വധധിക്ഷ വിധിക്കുകയിമായിരുന്നു. മാപ്പ് നൽകാൻ കൊല്ലപ്പെട്ട സഊദി പൗരന്റെ ബന്ധുക്കളും തയ്യാറായിരുന്നില്ല. ഇതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."