HOME
DETAILS
MAL
ഭീഷണിയൊഴിഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു
backup
October 22 2021 | 09:10 AM
ചെറുതോണി: മഴ ഭീഷണിയൊഴിഞ്ഞ സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. രണ്ട്, നാല് ഷട്ടറുകളാണ് ഉച്ചക്ക് ഒരു മണിയോടെ അടച്ചത്. ചൊവ്വാഴ്ചയാണ് ഷട്ടറുകള്‍ തുറന്നത്. മൂന്നാം നമ്പര്‍ ഷട്ടര്‍ നിലവിലെ 35 സെന്റീമീറ്ററിന് നിന്ന് 40 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തി. രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകള്‍ അടക്കാന്‍ തീരുമാനിച്ചത്.
2403 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."