സമാധാന കരാറില്‍ ഒപ്പിട്ടു; അസമിലെ സായുധ സംഘം 'ഉള്‍ഫ' പിരിച്ചുവിടുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അസമിലെ സായുധ സംഘമായ യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കേന്ദ്ര സര്‍ക്കാറും അസം സര്‍ക്കാറുമായി സമാധാന കരാറില്‍ ഒപ്പുവെച്ചു. ഉള്‍ഫ, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉള്‍പ്പെട്ട ത്രികക്ഷി കരാറാണ് നിലവില്‍ വന്നത്. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പ് വച്ചത്.
അരബിന്ദ രാജ്‌കോവ ഉള്‍പ്പെടെ 16 ഉള്‍ഫ പ്രതിനിധികള്‍ കരാര്‍ ഒപ്പിടാന്‍ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫയുടെ മറ്റൊരു വിഭാ?ഗം വിട്ടുനിന്നു. പരമാധികാര അസം വേണമെന്ന ആവശ്യമുയര്‍ത്തി 1979ലാണ് ഉള്‍ഫ രൂപീകരിക്കപ്പെട്ടത്.
ഉള്‍ഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികള്‍ അംഗീകരിച്ചാണ് കരാര്‍. ഉള്‍ഫ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നു അമിത് ഷാ പ്രതികരിച്ചു. കരാറിനെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനും അസമിലെ തനത് നിവാസികള്‍ക്കു കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് ഉള്‍ഫ മുന്നോട്ടു വച്ചത്.
അസമിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളില്‍ നിന്നും സായുധ സേനക്കുള്ള പ്രത്യേക അധികാരമായ 'അഫ്‌സ്പ' നീക്കിയത് മേഖലയില്‍ കലാപം ഏതാണ്ട് ഇല്ലാതായതിന്റെ തെളിവാണെന്ന് അമിത് ഷാ പറഞ്ഞു. ഉള്‍ഫയുമായുള്ള സമാധാന ഉടമ്പടി മേഖലയിലെ കലാപങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരമാകുമെന്ന് കരാറില്‍ ഒപ്പിട്ട അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ വ്യക്തമാക്കി.
സമാധാന കരാറില്‍ ഒപ്പിട്ടു; അസമിലെ സായുധ സംഘം 'ഉള്‍ഫ' പിരിച്ചുവിടുമെന്ന് കേന്ദ്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."