തന്നില്‍ നിന്ന് വേര്‍പ്പെടുത്തിയ കുരുന്നിനായി അനുപമ നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങും
തിരുവനന്തപുരം: തന്നില്‍ നിന്ന് വേര്‍പെടുത്തിയ കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അമ്മ അനുപമ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന് മുതല്‍ നിരാഹാര സമരം തുടങ്ങും. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അനുപമ ഇക്കാര്യം അറിയിച്ചത്. പൊലിസില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു. വനിതാ കമ്മീഷനില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. അതേസമയം അനുപമയുടെ പരാതി താന്‍ അറിഞ്ഞത് വൃന്ദാ കാരാട്ടിലൂടെയാണെന്ന് ഇതേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി പറഞ്ഞു. ഇതറിഞ്ഞതോടെ അനുപമയോട് വീണ്ടും പരാതി നല്‍കാനും ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും താന്‍ നിര്‍ദേശിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ച് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടതായും ശ്രീമതി പറഞ്ഞു.
അതേസമയം കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പേരൂര്‍ക്കട പൊലിസ്, സിറ്റി പൊലിസ് കമ്മീഷണര്‍, ഡി.ജി.പി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സി.ഡബ്ല്യൂ.സി ചെയര്‍പേഴ്‌സണ്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. സംഭവത്തില്‍ ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഫിലിപ്പ് പാറക്കാട്ടിന്റേതാണ് നടപടി.
തിരുവനന്തപുരത്ത് അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ ഒടുവില്‍ അന്വേഷണവുമായി സര്‍ക്കാരും പൊലീസും കമ്മീഷനുകളും. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്‌ള്യുസി ചെയര്‍പേഴ്‌സന്റെ വാദം മന്ത്രി തള്ളി. പൊലിസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്‍കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ അനുപമയുടെ പരാതി. ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലിസില്‍ ആദ്യ പരാതി നല്‍കി. പിന്നീട്് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലിസ് എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. അനുപമയുടെ പ്രതിഷേധവും പരാതിയും വിവാദമായതോടെയാണ് അധികൃതര്‍ ഇടപെടലിന് തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."