ഒരു നേതാവിനും പരാതിയില്ലെന്ന് പ്രതിപക്ഷനേതാവ്
കൊച്ചി: കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ കുറിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് പോലും പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് നന്നായി ഗൃഹപാഠം ചെയ്ത് തയാറാക്കിയ പട്ടികയാണ്. എല്ലാവരും ഭാരവാഹിപ്പട്ടികയെ സ്വാഗതം ചെയ്തിട്ടുണ്ട്. മുന്നൂറും നാനൂറും പേരടങ്ങുന്ന സമിതിയാണ് 51 ആയി ചുരുങ്ങിയത്. ചില കുറവുകള്‍ ഉണ്ടാകാം. അര്‍ഹരായ ചിലര്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്ക് കൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
രാഷ്ട്രീയകാര്യ സമിതിയാണ് ജംബോ കമ്മിറ്റി ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. ഭാരവാഹികളുടെ എണ്ണം എത്രയെന്ന് നിശ്ചയിച്ചതും രാഷ്ട്രീയകാര്യസമിതി തന്നെ. കെ.മുരളീധരനുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് കെ. മുരളീധരന് പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മുരളീധരനുമായി വിഷയം സംസാരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."