മന്ത്രിമാരുടെ രാജി; 37 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ സര്‍ക്കാര്‍ ബാധ്യത
മന്ത്രിമാരുടെ രാജി; 37 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ സര്‍ക്കാര്‍ ബാധ്യത
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചതോടെ, രാഷ്ട്രീയ ശുപാര്‍ശയില്‍ ജോലിയില്‍ കയറിയ 37 പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ സര്‍ക്കാരിന്റെ ബാധ്യതയാകും. പെന്‍ഷനു പുറമെ മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ടിവരും.
പുതിയ മന്ത്രിമാരുടെ സ്റ്റാഫില്‍ പുതുതായി എത്തുന്ന സ്റ്റാഫുകള്‍ക്കും പെന്‍ഷന്‍ രണ്ടര വര്‍ഷം കഴിഞ്ഞ് നല്‍കേണ്ടിവരും.3450 രൂപ മുതല്‍ 6000 രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുക. പുറമെ ഡി.എ അടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടെ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കാനായി 73 ലക്ഷം രൂപയാണ് ഒരുമാസം ചെലവഴിക്കുന്നത്. ജോലി ചെയ്ത തസ്തിക അനുസരിച്ച് 3350 രൂപ മുതല്‍ 70,000 രൂപ വരെ പെന്‍ഷന്‍ വാങ്ങുന്നവരുണ്ട്.
ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ആകെയുണ്ടായിരുന്നത് 21 പേരായിരുന്നു. ഇതില്‍ ഒരു അഡീഷനല്‍ സെക്രട്ടറിയും ഒരു ക്ലര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍. ബാക്കി 19 ഉം രാഷ്ട്രീയ നിയമനം. 2 അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, നാലു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനല്‍ പിഎ, ഒരു അസിസ്റ്റന്റ് , 4 ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ് 4 , രണ്ട് ഡ്രൈവര്‍മാരും ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.
മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവിലിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷന്‍, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് തിരിച്ചു പോകും. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ രാഷ്ട്രീയ നിയമനം, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ 4, ഇതില്‍ രണ്ട് പേര്‍ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനല്‍ പിഎയും , 4 ക്ലര്‍ക്കുമാര്‍, 5 പ്യൂണ്‍മാര്‍, ഡ്രൈവര്‍മാര്‍ രണ്ട്‌പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു. മന്ത്രി ഓഫീസില്‍ നിന്നും പടിയിറങ്ങിയാലും 15 ദിവസത്തെ സര്‍ക്കാര്‍ ശമ്പളത്തിനു കൂടി പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് അര്‍ഹതയുണ്ട്.
2021ലെ ഉത്തരവ് അനുസരിച്ച് രണ്ട് വര്‍ഷവും ഒരു ദിവസും പേഴ്‌സണല്‍ സ്റ്റാഫില്‍ സേവനം പൂര്‍ത്തിയായാല്‍ മൂന്ന് വര്‍ഷം സര്‍വീസ് കണക്കാക്കി മിനിമം പെന്‍ഷന് അര്‍ഹതയുണ്ട്. കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ടര വര്‍ഷം കഴിഞ്ഞവര്‍ക്ക് ഈ പണം കിട്ടും. അഡീഷണല്‍ സെക്രട്ടറിക്ക് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിയുടെ റാങ്കാണ്. രണ്ടര വര്‍ഷത്തെ സേവനത്തിന് ശേഷം കിട്ടുക 5500 രൂപ പെന്‍ഷന്‍. പ്രൈവറ്റ് സെക്രട്ടറി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലാണ്, പെന്‍ഷന്‍ 6000 രൂപ വരെ. എല്ലാവര്‍ക്കും 7 ശതമാനം ഡിഎ കൂടി കിട്ടും. ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവന്‍ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്മ്യൂട്ടേഷനും കൂടെയുണ്ട്. ശമ്പള പരിഷ്‌ക്കരണം വരുമ്പോള്‍ പിരിഞ്ഞുപോയവര്‍ക്കം കിട്ടും ആനുകൂല്യം. രണ്ടര വര്‍ഷം പിന്നിട്ടതോടെ മറ്റ് ചില മന്ത്രിമാരുടെ സ്റ്റാഫില്‍ കൂടി മാറ്റത്തിന് ശ്രമം നടക്കുന്നുണ്ട്. പെന്‍ഷന്‍ ഉറപ്പായവര്‍ക്ക് പകരം പാര്‍ട്ടിക്കാരെ നിയമിക്കാനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."