കെ.എം കുഞ്ഞുമോന് കോണ്‍ഗ്രസിലേക്ക്
കൊച്ചി: എല്‍.ഡി.എഫ് ആലുവ നിയോജക മണ്ഡലം കണ്‍വീനറും എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗവുമായ കെ.എം. കുഞ്ഞുമോന് പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ ഏകപക്ഷീയനടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും കെ.എം. കുഞ്ഞുമോന് പറഞ്ഞു.സംസ്ഥാന പ്രസിഡന്റായി ചുതലയേറ്റതു മുതല്‍ പാര്‍ട്ടിയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ് പി.സി. ചാക്കോ. മെമ്പര്‍ഷിപ്പ് പോലും ഇല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തിയ ചാക്കോയെ അംഗീകരിച്ച തങ്ങളെ തഴയുക മാത്രമാണ് ചെയ്തത്. പ്രവര്‍ത്തകരടക്കം ആയിരത്തോളം പേരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. നാളെ എറണാകുളം ടൗണ്‍ഹാളില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും കുഞ്ഞുമോന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."