HOME
DETAILS
MAL
മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞു കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണം: കെ സി ജോസഫ്
backup
October 23 2021 | 07:10 AM
തിരുവനന്തപുരം: മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞു കെ റെയില്‍ പദ്ധതിയില്‍ നിന്നും പിന്മാറണമെന്നു കെ സി ജോസഫ്. പദ്ധതിയെക്കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ ആണ് ഉയരുന്നത്.
പദ്ധതി നടപ്പിലായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതിക പ്രശ്നങ്ങളില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. 5കൊല്ലം കൊണ്ടു പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല. വിഷയത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു സാമ്പത്തിക സഹായം നല്‍കാനോ വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാരും, റെയില്‍വേയും വ്യക്തമാക്കിയ സാഹചര്യം കൂടി കണക്കിലെടുത്തു പദ്ധതി ഉപേക്ഷിക്കണമെന്നും കെ. സി ജോസഫ് കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."