HOME
DETAILS

ചോദിച്ചു വാങ്ങുന്ന തുടര്‍ദുരന്തങ്ങള്‍

  
backup
October 23 2021 | 20:10 PM

veenduvicharam-24-10-2021

 


ആത്മാര്‍ഥമായി പറയട്ടെ, കേരളം വീണ്ടും ഒരു പ്രളയദുരന്തത്തില്‍ അകപ്പെട്ട ഘട്ടത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും വീണ്ടുവിചാരമോ സ്വയംവിമര്‍ശനമോ ഇല്ലാതെ മത്സരിച്ചു രാഷ്ട്രീയം കളിക്കുകയാണ്. മുന്‍കാലത്തെന്നപോലെ ഈ പ്രളയത്തിലും സര്‍ക്കാരിനു കനത്ത വീഴ്ചയുണ്ടായെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് പ്രതിപക്ഷത്തെ പല നേതാക്കളും. അവരുടെ വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ സമയമില്ലെന്നു പ്രഖ്യാപിക്കുന്ന മന്ത്രിമാരാകട്ടെ തങ്ങളില്ലായിരുന്നെങ്കില്‍ കേരളം പ്രളയജലത്തില്‍ മുങ്ങിമരിക്കുമായിരുന്നെന്ന ഭാവത്തിലുമാണ്.


2018ല്‍ അതിഭീകരമായും അതിനുശേഷം തുടര്‍ച്ചയായും സംഭവിച്ച പ്രകൃതിദുരന്തത്തെ ഭാവിയിലെങ്കിലും തടഞ്ഞുനിര്‍ത്താന്‍ എന്തു ചെയ്യണമെന്ന ആത്മാര്‍ഥമായ ചിന്ത ഇവരിലാരിലും കണ്ടില്ല. അവരെല്ലാം ആര്‍ക്കും ദഹിക്കാത്ത പ്രസ്താവനക്കോലാഹലങ്ങളില്‍ ആറാടുകയായിരുന്നു.


ഇതിനിടയില്‍, തികച്ചും ആത്മാര്‍ഥമായ ഒരൊറ്റ പ്രതികരണമേ കേള്‍ക്കാനായുള്ളു. അത് മലയാളിയല്ലാത്ത ഒരാളുടേതാണ്. മഹാരാഷ്ട്രക്കാരനായ വയോധികന്റേത്.., മാധവ് ഗാഡ്ഗിലിന്റേത്.
483 പേരുടെ ജീവനെടുക്കുകയും 15 പേരെക്കുറിച്ചു ഒരു വിവരവുമില്ലാതാക്കുകയും ചെയ്ത അതിഭീകരപ്രളയമാണ് 2018ലുണ്ടായത്. നഷ്ടം 4 ലക്ഷം കോടി. തുടര്‍ന്ന് വര്‍ഷന്തോറും കാലാവസ്ഥാദുരന്തം തനിയാവര്‍ത്തനം നടത്തി. 2019ല്‍ മരണം 121. 2020ല്‍ മരണം 132. നഷ്ടം 19,000 കോടി. ഇത്തവണ കാലം തെറ്റിയ കാലത്ത് 27 പേരുടെ ജീവനെടുത്തു സംഹാരതാണ്ഡവമാടി.


ഇങ്ങനെ ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചത്. അദ്ദേഹം നെടുവീര്‍പ്പോടെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്: 'ഞങ്ങള്‍ പത്തുവര്‍ഷം മുമ്പ് ഭരണകൂടത്തിന് സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. കൂടുതല്‍ മഴ പെയ്യുന്നതല്ല കേരളത്തിലെ പ്രശ്‌നം, നിര്‍ദാക്ഷിണ്യം പ്രകൃതിയെ തകര്‍ക്കുന്നതാണ്'.
ലോകത്തെ ഏറ്റവും സുപ്രധാനമായ ജൈവവൈവിധ്യ മേഖലകളിലൊന്നായ പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചു പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയെ നിയോഗിച്ചത്. 2011 ഓഗസ്റ്റ് 31ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.


522 പേജുള്ള റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം രാജ്യം ഏറെ ശ്രദ്ധിക്കേണ്ട ഒരു മുന്നറിയിപ്പായിരുന്നു, 'തകര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തെ അടിയന്തരമായി സംരക്ഷിച്ചില്ലെങ്കില്‍ വരാന്‍പോകുന്നത് വന്‍വിപത്തായിരിക്കു'മെന്ന മുന്നറിയിപ്പ്. പക്ഷേ, കേള്‍ക്കേണ്ടവരാരും അതിനു ചെവി കൊടുത്തില്ല. എന്നു പറഞ്ഞാലും പോര, ആ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ അധികാരകേന്ദ്രങ്ങളില്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു.
റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ ക്വാറി മാഫിയ കുടിയേറ്റ കര്‍ഷകരെ കുത്തിയിളക്കി പ്രക്ഷോഭം സംഘടിപ്പിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ മലയോരത്തുള്ള എല്ലാ കര്‍ഷകരും കുടിയിറക്കപ്പെടുമെന്നും അവരുടെ കൃഷിഭൂമി നഷ്ടപ്പെടുമെന്നും തെറ്റിദ്ധരിപ്പിച്ചു. വോട്ടു ബാങ്കില്‍ മാത്രം കണ്ണും മനസ്സും വച്ച പല രാഷ്ട്രീയനേതാക്കളും റിപ്പോര്‍ട്ടിനെതിരേ രംഗത്തുവന്നു. ക്വാറി മാഫിയയൊഴികെ എല്ലാവരും കഥയറിയാതെ ആട്ടമാടുകയും ആട്ടം കാണുകയുമായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ എന്താണ് പറയുന്നതെന്നു പഠിക്കാന്‍ അവരാരും തയാറായില്ല.


കള്ളക്കളി ഏറ്റവും കൂടുതല്‍ നടത്തിയത് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രികാര്യാലയമായിരുന്നു. റിപ്പോര്‍ട്ട് ഏറെക്കാലം പൂഴ്ത്തിവച്ചു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയില്ല. ഒടുവില്‍ ഹൈക്കോടതി ശക്തമായ ഇടപെടല്‍ നടത്തിയശേഷമാണ് വനം, പരിസ്ഥിതി മന്ത്രികാര്യാലയത്തിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയാറായത്.
ഈ ഘട്ടത്തിലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഭീകരാവസ്ഥ തിരിച്ചറിയാന്‍ തയാറാവാതെ അതിലെ ശുപാര്‍ശകളെ ആക്രമിച്ചു തകര്‍ക്കാനാണ് ശ്രമിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കി കൈപൊള്ളേണ്ടെന്നു കരുതിയോ മറ്റെന്തെങ്കിലും താല്‍പ്പര്യംകൊണ്ടോ സര്‍ക്കാര്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ടത്തിലെ 142 താലൂക്കുകളെയും പരിസ്ഥിതി ലോല മേഖല (ഇ.എസ്.ഇസെഡ്) ആയി കണക്കാക്കിയെങ്കില്‍ കസ്തൂരി രംഗന്‍ അത് 37 ശതമാനം മാത്രമായി ചുരുക്കി.


എന്നിട്ടും 'പ്രക്ഷോഭകാരികള്‍'അടങ്ങിയില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേയും രംഗത്തുവന്നു. അങ്ങനെ രാഷ്ട്രീയനേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന പ്രക്ഷോഭത്തില്‍ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മുങ്ങിപ്പോയി. മാഫിയ ആഹ്ലാദം കൊണ്ടു. പ്രളയങ്ങള്‍ തുടര്‍ച്ചയായി ദുരന്തം വിതച്ചിട്ടും ഭരണകൂടം ഉറക്കമുണര്‍ന്നില്ല. 2018ലെ പ്രളയദുരന്തത്തിനു ശേഷം മാത്രം 223 കരിങ്കല്‍ ക്വാറികള്‍ക്കാണ് കേരളഭരണകൂടം അനുമതി നല്‍കിയത്. ക്വാറികളുടെ ദൂരപരിധി അതിഭീകരമായി വെട്ടിക്കുറച്ചു ക്വാറി മുതലാളിമാരെ സഹായിക്കാന്‍ കോടതി കയറുകയായിരുന്നു സര്‍ക്കാര്‍.


കേരളത്തില്‍ അതിതീവ്ര പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലായി 5924 ക്വാറികളാണുള്ളത്. ഇതില്‍ മിക്കതും തുടര്‍ച്ചയായി ഭീകരസ്‌ഫോടനം നടക്കുന്ന വന്‍കിട ക്വാറികളാണ്. ഇതില്‍ മൂന്നിലൊന്നിനു പോലും അനുമതിയില്ല. എന്നിട്ടും അവ നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. ഇത്തവണ കൂട്ടിക്കലും കൊക്കയാറുമൊക്കെ ഉരുള്‍പൊട്ടല്‍ മരണം വിതച്ചുകൊണ്ടിരിക്കുമ്പോഴും ആ പ്രദേശത്തിനു ചുറ്റുഭാഗത്തുമുള്ള ക്വാറികളില്‍നിന്നു നാടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് സ്‌ഫോടനം നടന്നുകൊണ്ടിരിക്കുകയായിരുന്നു.


'ക്വാറി നടത്തുന്നവരെയൊക്കെ മാഫിയ എന്നു ചിത്രീകരിച്ചു കരിവാരിത്തേയ്ക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇങ്ങനെ പരിഹസിക്കുന്നവരുടെ വീടുകളുള്‍പ്പെടെ നിര്‍മിക്കുന്നതിനാവശ്യമായ കല്ലും മണലുമൊക്കെയാണ് ക്വാറികളില്‍ ഉണ്ടാക്കുന്നത്. ആ പ്രവൃത്തി ചെയ്യുന്ന ഞങ്ങള്‍ സമൂഹസേവനമാണു ചെയ്യുന്നത്', ക്വാറി ഉടമകളില്‍ ഒരാള്‍ പറഞ്ഞ വാക്കുകളാണിവ.


ശരിയാണ്. ആ വാക്കുകളില്‍ തര്‍ക്കമില്ലാത്ത സത്യമുണ്ട്. സര്‍ക്കാര്‍ ആവശ്യത്തിനും നാട്ടുകാരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമൊക്കെയുള്ള കല്ലും മണലുമൊക്കെയാണ് ക്വാറികളില്‍ മലയില്‍ സ്‌ഫോടനം നടത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന ഈ നിര്‍മാണ സാമഗ്രികളുടെ ഉപയോഗം ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്. അതിനുള്ള ആത്മാര്‍ഥമായ ശ്രമം നടക്കുന്നുണ്ടോ എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.
കല്ലും മണലും ആവശ്യമില്ലാത്ത ബഹുനില കെട്ടിട നിര്‍മാണ രീതികളിലേയ്ക്ക് ലോകം വിജയകരമായി നീങ്ങിയിട്ട് എത്രയോ കാലമായി. അത്തരം രീതികള്‍ വിട്ടുവീഴ്ചയില്ലാതെ സ്വീകരിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കും. ഇന്ന് അതു സംഭവിച്ചിരിക്കുന്നു. ഭാവിയില്‍ ഇതിനേക്കാള്‍ ഭയാനകമായ ദുരന്തങ്ങള്‍ സംഭവിച്ചേക്കാമെന്നു ഭയക്കേണ്ടിയിരിക്കുന്നു.


ഓരോ തവണ പ്രളയവും ദുരന്തവും ആവര്‍ത്തിക്കുമ്പോഴും മന്ത്രിമാര്‍ അവിടങ്ങളിലേയ്ക്ക് പാഞ്ഞു ചെല്ലുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരമോ ആശ്വാസധനമോ പ്രഖ്യാപിക്കാറുണ്ട്. അതോടെ എല്ലാം പര്യവസാനിക്കും. എല്ലാം മറന്നു രാഷ്ട്രീയകോലാഹലങ്ങളില്‍ ആമഗ്നരാകും. അതാണ് നമ്മുടെ നാടു നേരിടുന്ന ഏറ്റവും വലിയ ദുരന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago