ജുമുഅ നിസ്കാരം തടയാന്‍ സംഘ്പരിവാര്‍ ശ്രമം; ഹിന്ദുവായതില്‍ ലജ്ജിക്കുന്നെന്ന് നടി സ്വര ഭാസ്കര്‍
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ജയ് ശ്രീരാം വിളികളും ഭീഷണിയുമായി ജുമുഅ നിസ്കാരം തടസപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമിച്ച സംഭവത്തെ അപലപിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍. ഹിന്ദുവായതില്‍ താന്‍ ലജ്ജിക്കുന്നുവെന്നാണ് സ്വര ഭാസ്കര്‍ ട്വീറ്റ് ചെയ്തത്. തന്നെ ഹിന്ദുമതം പഠിപ്പിച്ചത് എന്താണെന്നും അവര്‍ കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത നിറം കൊണ്ട് എഴുതി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുഗ്രാമില്‍ സംഘ്പരിവാര്‍ ജുമുഅ നിസ്കാരം തടയുമെന്ന ആക്രോശവുമായി രംഗത്തുവന്നത്. പൊലിസ് സംരക്ഷണത്തിലാണ് പിന്നീട് നിസ്കാരം നടന്നത്. ബജ്രംഗ്ദള്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘമാണ് നിസ്കാര സ്ഥലത്ത് ബഹളംവച്ചും ആക്രോശിച്ചും കൂക്കിവിളിച്ചും പ്രാര്‍ഥന തടസപ്പെടുത്താന്‍ ശ്രമിച്ചത്. സ്വര ഭാസ്കറിന്റെ പ്രതികരണം വൈറലായതോടെ ഇവര്‍ക്കെതിരേയും വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാര്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ഷാരൂഖ് ഖാനെ അനുകൂലിച്ചതിനും സ്വര ഭാസ്കറിനെതിരേ വിദ്വേഷ പ്രചാരണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."