HOME
DETAILS
MAL
പെട്രോളിന് 18 മാസം, കൂടിയത് 36 രൂപ
backup
October 24 2021 | 05:10 AM
ന്യൂഡല്‍ഹി: 18 മാസത്തിനിടെ രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ് ലിറ്ററിന് 36 രൂപ. ഡീസലിന് ഈ കാലയളവില്‍ 26.58 രൂപയും വര്‍ധിച്ചു. ശനിയാഴ്ച തുടര്‍ച്ചയായ നാലാം ദിവസവും പെട്രോളിന് 35 പൈസ കൂടി. 2020 മെയ് മുതലാണ് ഇതുവരെ പെട്രോളിന് 36 രൂപ വര്‍ധിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ പെട്രോള്‍വില 107.24 രൂപയായി. ഡീസലിന് 95.97 രൂപയുമായി. 2020 മെയ് 5 ന് എക്സൈസ് നികുതി വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനു പിന്നാലെയാണ് പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 19 ഡോളര്‍ ഉള്ളപ്പോഴാണ് കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയത്. ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില 85 ഡോളറിലെത്തി. എന്നാല്‍ ഇപ്പോഴും പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയും എക്സൈസ് തീരുവ ഈടാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."