അമ്മ അറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവം: ഷിജു ഖാനും ജയചന്ദ്രനുമെതിരെ നടപടിക്കൊരുങ്ങി സി.പി.എം
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ സെക്രട്ടറിയേറ്റ് അംഗവുമായ ഡോക്ടര്‍ ഷിജു ഖാനെതിരെ സി.പി.എം നടപടിയെടുത്തേക്കും. അനുപമയുടെ അച്ഛന് ജയചന്ദ്രനെതിരെയും സിപിഎം നടപടിയുണ്ടാകും. വിഷയം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സി.പി.എം നടപടിക്ക് ഒരുങ്ങുന്നത്.
ഷിജു ഖാനെ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അനുപമയുടെ അച്ഛന് പി.എസ് ജയചന്ദ്രനെ പാര്‍ട്ടി പേരൂര്‍ക്കട എല്‍.സി അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുമാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്.
അമ്മയുടെ സമ്മതമില്ലാതെ കുട്ടിയെ അവരില്‍ നിന്ന് മാറ്റിയതിനാണ് അനുപമയുടെ അച്ഛനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ദത്ത് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും കുട്ടിയുടെ ലിംഗനിര്‍ണയം നടത്തുന്നതിലും വീഴ്ച വരുത്തിയെന്നാണ് ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയെന്ന നിലയില്‍ ഷിജുഖാനെതിരായ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."