കപ്പാസിറ്ററും ട്രാന്‍സിസ്റ്ററും
കപ്പാസിറ്ററുകളും കപ്പാസിറ്റന്‍സും
വൈദ്യുതി ശേഖരിച്ചുവയ്ക്കുന്നവയാണ് കപ്പാസിറ്ററുകള്‍. രണ്ടു ലോഹത്തകിടുകളെ ഒരു ഇന്‍സുലേറ്റര്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ഘടനയാണ് കപ്പാസിറ്ററുകളുടേത്. അലൂമിനിയം, ചെമ്പ് എന്നിങ്ങനെയുള്ള ലോഹത്തകിടുകളും പേപ്പര്‍, ഗ്ലാസ്, മൈക്ക തുടങ്ങിയ ഇന്‍സുലേറ്ററുകളും ഉപയോഗിച്ചാണ് സാധാരണയായി ഇവ നിര്‍മിക്കുന്നത്. വൈദ്യുതി ശേഖരിച്ചുവയ്ക്കാനുള്ള ഓരോ കപ്പാസിറ്ററുകളുടേയും ശേഷിയാണ് കപ്പാസിറ്റന്‍സ്. ഇത് ഫാരഡ് എന്ന യൂനിറ്റില്‍ അളക്കാം. മ്യൂ എന്ന ഗ്രീക്ക് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ഫാരഡ് താരതമ്യേന വലിയ അളവായതിനാല്‍ ഫാരഡിന്റെ ചെറിയ അളവുകളായ മൈക്കോ,നാനോ,പൈക്കോ തുടങ്ങിയ അളവുകളാണ് ഉപയോഗിക്കാറുളളത്. കപ്പാസിറ്റന്‍സ് കപ്പാസിറ്ററുകളുടെ മുകളില്‍ എഴുതിയിട്ടുണ്ടാകും.ട
ഡയോഡ്
രണ്ട് വൈദ്യുത ചാലകങ്ങള്‍ക്കിടയിലെ ശൂന്യതയില്‍ക്കൂടി വൈദ്യുതിക്ക് സഞ്ചരിക്കാനാകുമെന്ന എഡിസണ്‍ ഇഫക്റ്റിനെ പിന്തുടര്‍ന്നാണ് ജോണ്‍ ആംബ്രോസ് ഫ്‌ളമിംഗ് ആദ്യത്തെ ഇലക്ട്രോണിക്‌സ് ഘടകമെന്ന് വിശേഷിപ്പിക്കാവുന്ന ഡയോഡ് വാല്‍വ് കണ്ടെത്തിയത്. ആനോഡ്, കാഥോഡ് എന്നീ പേരുകളുള്ള രണ്ട് ഇലക്ട്രോഡുകളാണ് ഒരു ഡയോഡിലുണ്ടായിരുന്നത്. ഇവ വായു നീക്കം ചെയ്ത ഒരു കവചത്തിനുള്ളില്‍ ഉറപ്പിക്കുകയും പ്രത്യക്ഷമായോ പരോക്ഷമായോ താപോര്‍ജ്ജം നല്‍കുകയും ചെയ്യും.
ഈ സമയം ഉത്സര്‍ജിക്കുന്ന ഇലക്ട്രോണുകള്‍ കാഥോഡില്‍ നിന്ന് ആനോഡിലേക്ക് വാക്വം വഴി സഞ്ചരിക്കും. ആ കാലത്ത് വാക്വം ട്യൂബുപയോഗിച്ചാണ് ഇലക്ട്രോണുകളെ നിയന്ത്രണ വിധേയമാക്കിയിരുന്നത്. ഇതിനാല്‍ തന്നെ ഡയോഡുകളെ വാക്വം ഡയോഡുകള്‍ എന്നു വിളിച്ചിരുന്നു. ഒരു ഡയോഡില്‍ അടങ്ങിയിരിക്കുന്ന വാക്വത്തിന്റെ എണ്ണത്തിനനുസരിച്ച് ഇവയുടെ പേരും മാറിയിരുന്നു. ട്രയോഡ്, ട്രട്രയോഡ്, പെന്റയോഡ് തുടങ്ങിയ പേരുകളായിരുന്നു പിന്നീട് ഉപയോഗത്തില്‍ വന്നത്. ആധുനിക കാലത്ത് ഇലക്ട്രോണിക്‌സ് ഹോബി സര്‍ക്യൂട്ടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഡയോഡ്.
പോയിന്റ് കോണ്‍ടാക്റ്റ് ഡയോഡുകള്‍, ജംഗ്ഷന്‍ ഡയോഡുകള്‍ എന്നിങ്ങനെ ഡയോഡുകളെ തരം തിരിച്ചിട്ടുണ്ട്. ഇവയെ പവര്‍, സിഗ്നല്‍, വരാക്ടര്‍, സെനര്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.
പവര്‍ ഡയോഡും സിഗ്നല്‍
ഡയോഡും
എലിമിനേറ്ററുകള്‍, പവര്‍സ്‌റ്റേജുകള്‍ എന്നിവയില്‍ എ.സിയെ ഡി.സിയാക്കി മാറ്റാന്‍ ഉപയോഗിക്കുന്നവയാണ് പവര്‍ ഡയോഡ്. പവര്‍ ഡയോഡുകളേക്കാള്‍ തീവ്രത കുറഞ്ഞഘടകമാണ് സിഗ്നല്‍ ഡയോഡ്.
നല്‍കുന്ന വോള്‍ട്ടേജ് വ്യതിയാനത്തിനനുസൃതമായി കപ്പാസിറ്റന്‍സ് വ്യത്യസ്തമാക്കുന്ന ഡയോഡുകളാണ് വരാക്ടര്‍ ഡയോഡുകള്‍. സെനര്‍ ഡയോഡുകള്‍ കൃത്യതയുള്ള വോള്‍ട്ടേജുകള്‍ ലഭ്യമാക്കാനാണ് ഉപയോഗിക്കുന്നത്.
റസിസ്റ്ററുകള്‍
വൈദ്യുതിയുടെ സുഗമമായ ഒഴുക്കിനു തടസമുണ്ടാക്കുന്ന ഘടകമാണ് റസിസ്റ്റര്‍. ക്രോമിയം, നിക്കല്‍, കാര്‍ബണ്‍ ഫിലിം തുടങ്ങിയവ കൊണ്ടാണ് ഇവ നിര്‍മിക്കുന്നത്. വൈദ്യുതി പ്രവാഹം കൊണ്ട് റസിസ്റ്റര്‍ ഉണ്ടാക്കുന്ന പ്രതിരോധം ഓം എന്ന യൂനിറ്റ് കൊണ്ടാണ് അളക്കുന്നത്. ഗ്രീക്ക് അക്ഷരമായ ഒമേഗ ഉപയോഗിച്ചാണ് പ്രതിരോധത്തെ സൂചിപ്പിക്കുന്നത്. വൈദ്യുതി പ്രവാഹഫലമായി റസിസ്റ്ററില്‍ അനുഭവപ്പെടുന്ന പ്രതിരോധത്തിനനുസരിച്ച് ചാലകത്തിലൂടെയുളള വൈദ്യുതിയുടെ പ്രവാഹത്തിനും വോള്‍ട്ടതയ്ക്കും മാറ്റംവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."