HOME
DETAILS
MAL
സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
backup
October 26 2021 | 10:10 AM
തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.
ഡീസല്‍ വില ഭീമമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കുക കിലോമീറ്റര്‍ നിരക്ക് 1രൂപയാക്കുക, വിദ്യാര്‍ത്ഥിയാത്ര മിനിമം 6 രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50% ആക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടനടി അംഗീകരിച്ചു കിട്ടണമെന്നാണ് ആവശ്യം.
സമരം തുടങ്ങുന്ന ദിവസം മുതല്‍ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേസത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."