HOME
DETAILS
MAL
ന്യൂനമര്‍ദം: കേരളത്തിലെ 11 ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട്
backup
October 26 2021 | 17:10 PM
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്തായി ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച രാവിലെ വരെയുള്ള സമയത്ത് ആലപ്പുഴ, മണ്ണാര്‍ക്കാട് എട്ട് സെ.മീ, മൂവാറ്റുപുഴ ഏഴ് സെ.മീ, കോന്നി, തൊടുപുഴ എന്നിവിടങ്ങളില്‍ ആറ് സെ.മീ, നെടുമങ്ങാട്, പീരുമേട് അഞ്ച് സെ.മീ വീതം എന്നിങ്ങനെ മഴ ലഭിച്ചു. മത്സ്യബന്ധനത്തിന് തടസമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."