HOME
DETAILS
MAL
ദത്ത് വിവാദം: അനുപമയുടെ അച്ഛനെതിരെ നടപടിയുമായി സി.പി.എം; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി
backup
October 27 2021 | 07:10 AM
തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തും. ദത്ത് വിവാദം അന്വേഷിക്കാന്‍ ഏരിയ കമ്മിറ്റി തലത്തില്‍ സമിതി രൂപീകരിക്കുകയും ചെയ്തു.
സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ലോക്കല്‍ കമ്മിറ്റി തീരുമാനം മേല്‍ക്കമ്മിറ്റിയെ അറിയിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമന് പറഞ്ഞു. തീരുമാനമെടുത്ത യോഗത്തില്‍ അനുപമയുടെ അച്ഛന് ജയചന്ദ്രന് പങ്കെടുത്തിരുന്നില്ല.
അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെയും നടപടി ഉണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."