ഗുഡ്ഗാവില്‍ ജയ്ശ്രീറാം ആക്രോശവുമായി ജുമുഅ നിസ്‌കാരം തടഞ്ഞ് ഹിന്ദുത്വവാദികള്‍
30 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ജയ്ശ്രീറാം ആക്രോശമുയര്‍ത്തി ഹിന്ദുത്വവാദികള്‍ ജുമുഅ നിസ്‌കാരം തടഞ്ഞ് സംഘര്‍ഷം സൃഷ്ടിച്ചു. 30 തീവ്ര ഹിന്ദുത്വവാദികളെ ഹരിയാന പൊലിസ് കസ്റ്റഡിയിലെടുത്തു. ഗുഡ്ഗാവ് സെക്ടര്‍ 12 എ യിലാണ് സ്വകാര്യ വ്യക്തി അനുവദിച്ച സ്ഥലത്ത് ജുമുഅ നിസ്‌കാരം നടത്തുന്നതിനിടെ ജയ്ശ്രീറാം ആക്രോശമുയര്‍ത്തി സംഘ്പരിവാര്‍ സംഘടനകള്‍ സംഘര്‍ഷം സൃഷ്ടിച്ചത്. പ്രദേശത്ത് രണ്ടു മാസമായി വെള്ളിയാഴ്ചകളില്‍ ജുമുഅ നിസ്‌കാരം ഹിന്ദുത്വസംഘടനകള്‍ ഇതേ രീതിയില്‍ തടസപ്പെടുത്തുന്നു.
ഇതുവരെ അയഞ്ഞ നിലപാട് സ്വീകരിച്ചിരുന്ന പൊലിസ് ഇന്നലെ തീവ്രഹിന്ദുത്വവാദികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്ടര്‍ 47ല്‍ സംസ്ഥാന വിജിലന്‍സ് ഓഫിസിന് എതിര്‍വശത്തുള്ള മൈതാനിയിലായിരുന്നു നേരത്തെ ജുമുഅ നിസ്‌കാരം നടത്തിയിരുന്നത്. പൊതുസ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ജയ്ശ്രീറാം വിളികളുമായി ഹിന്ദുത്വവാദികള്‍ പ്രകടനമായെത്തി തടഞ്ഞത്. പൊലിസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിസ്‌കാരം സെക്ടര്‍ 12എയിലെ സ്വകാര്യ സ്ഥലത്തേക്ക് മാറ്റി. എന്നാല്‍ അവിടെയും ഇന്നലെയും അതിനു മുമ്പുള്ള വെള്ളിയാഴ്ചയും അക്രമികള്‍ നിസ്‌കാരം തടയാനെത്തി. പുറത്തുനിന്നുള്ളവരാണ് പ്രാര്‍ഥനയ്ക്ക് എത്തുന്നതെന്നാരോപിച്ചായിരുന്നു അത്. സംഘര്‍ഷ സാധ്യത കണ്ട് 500 ഓളം പൊലിസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. അനുവദിക്കപ്പെട്ട സ്ഥലത്ത് നടക്കുന്ന പ്രാര്‍ഥനയ്ക്ക് പൊലിസ് സംരക്ഷണം നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. അഞ്ച് ലക്ഷം മുസ്‌ലിംകളുള്ള ഗുഡ്ഗാവില്‍ 13 പള്ളികള്‍ മാത്രമാണുള്ളത്. അതിനാലാണ് ജുമുഅ നിസ്‌കാരത്തിന് മറ്റു സ്ഥലങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."