HOME
DETAILS

എം.ജി സർവകലാശാല ലൈംഗിക അതിക്രമം നേരിട്ടെന്ന് ഗവേഷക വിദ്യാർഥിനി

  
backup
November 04 2021 | 05:11 AM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b5%bc%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-%e0%b4%85%e0%b4%a4


കോട്ടയം
എം.ജി സർവകലാശാലയിൽവച്ച് രണ്ട് തവണ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന വെളിപ്പെടുത്തലുമായി ദലിത് ഗവേഷക വിദ്യാർഥിനി. ഇന്റർനാഷണൽ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജിയിലെ ഡയറക്ടർ ആയിരുന്ന വൈസ് ചാൻസലർ സാബു തോമസ്, ജോയിന്റ് ഡയറക്ടർ ആയിരുന്ന ഡോ. നന്ദകുമാർ കളരിക്കൽ എന്നിവരോട് അതിക്രമം സംബന്ധിച്ച് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ലെന്നും വിദ്യാർഥിനി ആരോപിച്ചു.
ജാതി വിവേചനത്തെ തുടർന്ന് ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ലെന്നും പിഎച്ച്.ഡി. റിസർച്ച് സെന്റർ ഡയരക്ടർ ഡോ. നന്ദകുമാറിനെ നീക്കണമെന്നും ആവശ്യപ്പെട്ട് സർവകലാശാലയ്ക്കു മുമ്പിൽ നാല് ദിവസമായി നിരാഹരസമരം നടത്തുന്ന വിദ്യാർഥിനിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.


2014ൽ ആന്ധ്ര സ്വദേശിയായിരുന്ന ഗവേഷക വിദ്യാർഥിയാണ് ആദ്യം തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചതെന്നാണ് ഇവരുടെ പരാതി. അന്നുതന്നെ സംഭവം സംബന്ധിച്ച് സാബു തോമസിനോടും നന്ദകുമാറിനോടും പരാതി പറഞ്ഞിരുന്നു. പിന്നീട് സെന്ററിൽ ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരനും അതിക്രമം കാട്ടി.


ലൈംഗിക അതിക്രമം സംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിരുന്നില്ല. ഭയം മൂലമാണ് പരാതി നൽകാഞ്ഞത്. ഉടൻ തന്നെ രേഖാമൂലമുള്ള പരാതി പൊലിസിനും വി.സിക്കും നൽകുമെന്നും അവർ പറഞ്ഞു.
ഈ പരാതി കഴിഞ്ഞ ദിവസം വി.സി, പ്രൊവി.സി, രജിസ്ട്രാർ, സിൻഡിക്കേറ്റംഗങ്ങൾ എന്നിവർ പങ്കെടുത്ത ചർച്ചയിലും ഉന്നയിച്ചെന്നും അവർ പറഞ്ഞു. കലക്ടർ ഇടപെടുന്നതിനെ സ്വാഗതം ചെയ്യുന്നു. നന്ദകുമാറിനെ നീക്കാതെ ഗവേഷണത്തിന് ചെല്ലാൻ ഭയമുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു.


എം.ജിയിലെ ജാതിവിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 29 മുതൽ വിദ്യാർഥിനി സർവകലാശാലയ്ക്ക് മുൻപിൽ നിരാഹാര സമരം നടത്തുകയായിരുന്നു. ഇവരെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമരത്തിന്റെ രണ്ടാം ദിനം വി.സിയുടെ ചേമ്പറിൽ നടത്തിയ ചർച്ചയിൽ നേരത്തേ ഇവർ മുമ്പോട്ടുവച്ച എല്ലാ നിർദേശങ്ങളും അംഗീകരിക്കാനുള്ള സന്നദ്ധത അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ നന്ദകുമാറിനെ പുറത്താക്കണം എന്ന ആവശ്യത്തിൽ വിദ്യാർഥിനി ഉറച്ചു നിന്നതോടെ ചർച്ച ലക്ഷ്യം കാണാതെ പോയി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നന്ദകുമാറിനെതിരേ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർവകലാശാലാ അധികൃതർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

International
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-22-09-2024

PSC/UPSC
  •  3 months ago
No Image

മൂന്ന് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Kerala
  •  3 months ago
No Image

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ SIC സലാല സംഘടിപ്പിച്ച് വരുന്ന മീലാദ് ക്യാമ്പനയിന്റെ ഭാഗമായി അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ലുബാൻ പാലസിൽ വെച്ച് നടന്നു

oman
  •  3 months ago
No Image

റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

Kerala
  •  3 months ago
No Image

കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെട്ട് യുവാക്കള്‍; ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

Kerala
  •  3 months ago
No Image

ലങ്ക ഇടത്തേക്ക്; അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദത്തിലേക്ക്

International
  •  3 months ago
No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  3 months ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago