HOME
DETAILS

5 സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് ബി.ജെ.പി പൊടിച്ചത് 252 കോടി; 60 ശതമാനവും മുടക്കിയത് ബംഗാളിൽ

  
backup
November 12, 2021 | 7:32 PM

563-3


ന്യൂഡൽഹി
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത് 252 കോടി രൂപ. അസം, പുതുച്ചേരി, തമിഴ്നാട്, ബംഗാൾ, കേരളം എന്നിവിടങ്ങളിലാണ് ബി.ജെ.പി പ്രചാരണത്തിന് ഇത്രയും പണമൊഴുക്കിയത്. ഇതിൽ 60 ശതമാനവും ബംഗാളിലാണ് ചെലവഴിച്ചത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ഭരണം പിടിക്കാൻ 151 കോടി രൂപയാണ് ബി.ജെ.പി പ്രചാരണത്തിന് മുടക്കിയത്. കടുത്ത പരാജയം നേരിട്ടതോടെ ഈ പണം വെള്ളത്തിലുമായി. അതേസമയം, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 154.28 കോടി രൂപയാണ് തെരഞ്ഞെടുപ്പിന് ചെലവാക്കിയത്. കേരളത്തിൽ 29.24 കോടി രൂപയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആകെയുണ്ടായിരുന്ന ഒരു സീറ്റ് കൂടി കൈവിട്ടതു മിച്ചം. തമിഴ്നാട്ടിലാകട്ടെ 22.97 കോടി ചെലവാക്കി. ഡി.എം.കെ അധികാരം തിരികെ പിടിച്ച തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കിട്ടിയത് 2.6 ശതമാനം വോട്ട് മാത്രമാണ്. പുതുച്ചേരിയിൽ 4.79 കോടി രൂപയും അസമിൽ 43.81 കോടി രൂപയുമാണ് ബി.ജെ.പി പ്രചാരണത്തിന് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കിൽ പറയുന്നു. ഇനി ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിൽ പ്രധാനമായും പണം മുടക്കാനുള്ളത് ഉത്തർപ്രദേശിലാണ്. ഏതാനും മാസങ്ങൾക്കകം ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ ജനവിധി ബി.ജെ.പിക്കും പ്രതിപക്ഷ സഖ്യത്തിനും ഏറെ നിർണായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago