ചെക്‌പോസ്റ്റുകളില്‍ ആധുനിക സ്‌കാനര്‍ സ്ഥാപിക്കും: ഋഷിരാജ്‌സിങ്
പുനലൂര്‍: ആര്യങ്കാവ് ഉള്‍പ്പെടെ എക്‌സൈസിന്റെ അഞ്ച് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധനയ്ക്ക് ആധുനിക സ്‌കാനര്‍ സംവിധാനം സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്. പിറവന്തൂര്‍ കുര്യോട്ടുമലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യങ്കാവിന് പുറമേ അമരവിള, മുത്തങ്ങ, മഞ്ചേശ്വരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളിലാണ് സ്‌കാനര്‍ സൗകര്യം ഏര്‍പ്പെടുത്തുക. ചെക്‌പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കും. വിവിധ സ്ഥലങ്ങളില്‍ എക്‌സൈസ് കണ്‍ട്രോള്‍റൂമുകള്‍ തുറന്നിട്ടുണ്ട്.
വിദ്യാര്‍ഥികളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. താന്‍ എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റെടുത്തതിന് ശേഷം ഇതുവരെ 50,000 കിലോ പാന്‍മസാല പിടികൂടിയിട്ടുണ്ട്.
പരാതികള്‍ 9061178000, 9447 178000 എന്നീ നമ്പരുകളില്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."