ജനാധിപത്യത്തിന്റെ വിജയം- എ.കെ ആന്റണി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായത് ജനാധിപത്യത്തിന്റെ വിജമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതേസമയം ഇത് വൈകിയെത്തിയ നീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയിങ്ങനെ ഒരു നിയമം കൊണ്ടുവരാനോ ഇത്തരമൊരു അബദ്ധം കാണിക്കാനോ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്രം മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി തന്നെയാണ് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. നിയമത്തിനെതിരായ കര്‍ഷകര്‍ ആരംഭിച്ച സമരം ഒരു വര്‍ഷം തികയാനിരിക്കുകയാണ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രമാണ് ബാക്കിയുള്ളത്. കര്‍ഷകരുടെ ഇടഞ്ഞു നില്‍പ് ഇവിടങ്ങളില്‍ പ്രതികൂലമാവും എന്നതു കൊണ്ടു കൂടിയാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ ഇത്തരത്തിലൊരു നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."