ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എവിടെ:ലോകായുക്ത
തിരുവനന്തപുരം: സംസ്ഥാന വനിത കമ്മീഷന് അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എവിടെയെന്ന് ലോകായുക്ത. ഷാഹിദയുടെ സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ലോകായുക്ത വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ഷാഹിദയുടെ അഭിഭാഷകനോട് ലോകായുക്ത ഇക്കാര്യം ചോദിച്ചത്.
അടുത്ത മാസം കേസ് വിളിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കസാഖിസ്ഥാന്‍ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് നല്‍കിയെന്ന് സര്‍ക്കാരും കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഓണററി ഡോക്ടറേറ്റ് ലഭിച്ച വിവരം ഷാഹിദ കമാലാണ് അറിയിച്ചതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ രേഖകളും ഡോക്ടറേറ്റും വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി വട്ടപ്പാറ സ്വദേശിയാണ് ലോകായുക്തയെ സമീപിച്ചത്. ഓഗസ്റ്റ് മൂന്നിന് പരാതി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഷാഹിദയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. പരാതി നല്കി രണ്ടുമാസം കഴിഞ്ഞിട്ടും രേഖകള്‍ ഹാജരാക്കാന്‍ ഷാഹിദയുടെ അഭിഭാഷകന് തയാറായില്ല. ഇതേതുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പരാതി വീണ്ടും പരിഗണിച്ച ലോകായുക്ത, വിശദീകരണവും രേഖകളും സമര്‍പ്പിക്കാന്‍ ഷാഹിദയോട് നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."