കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ സഖ്യത്തിനായി മമത ശ്രമിക്കുന്നു: ശിവസേന
മുംബൈ
ദേശീയതലത്തിൽ കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷ സഖ്യത്തിനായി മമത ശ്രമിക്കുന്നതായി ശിവസേന. ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിലാണ് തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ നീക്കങ്ങളെ വിമർശിച്ചിരിക്കുന്നത്. ശിവസേന എം.പി സഞ്ജയ് റാവത്താണ് അദ്ദേഹത്തിൻ്റെ പ്രതിവാര കോളമായ റോഖ്തോക്കിൽ മമതയെ വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയിരിക്കുന്നത്. യു.പി.എക്ക് ബദലായി ഒരു സഖ്യമുണ്ടാക്കിയാൽ അത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്ന് ലേഖനത്തിൽ പറയുന്നു.
യു.പി.എക്ക് ബദൽ ആലോചിക്കുന്നത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. ബംഗാളിൽ മമത കോൺഗ്രസിനെയും ബി.ജെ.പിയെയും ഇടത് പാർട്ടികളെയും തോൽപ്പിച്ചു. പക്ഷേ ദേശീയതലത്തിലെ സമീപനം മാറണമെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, യു.പിയിൽ അഖിലേഷ് യാദവിന് പിന്തുണയുമായി മമത ബാനർജി ജനുവരിയിൽ വാരണാസി സന്ദർശിക്കുമെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. വരുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ മമതയുമായി സഖ്യമുണ്ടാക്കുമെന്ന് എസ്.പി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."