എസ്.വൈ.എസ് തീവ്രവാദവിരുദ്ധ ജില്ലാ സംഗമം നാളെ
കോഴിക്കോട്: 'ഐ.എസ്, സലഫിസം, ഫാസിസം' പ്രമേയത്തില്‍ സംസ്ഥാന എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തുന്ന തീവ്രവാദവിരുദ്ധ മതേതര സംഗമം നാളെ ഉച്ചയ്ക്ക് 2.30ന് വടകര ടൗണ്‍ ഹാളില്‍ നടക്കും.
മനുഷ്യാവകാശത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും മറവില്‍ തീവ്രവാദ സംഘടനകളെ വളര്‍ത്താനുള്ള തന്ത്രങ്ങളെ തിരിച്ചറിഞ്ഞും മുസ്‌ലിംകളെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് രംഗപ്രവേശനം ചെയ്തവര്‍ മുസ്‌ലിംകള്‍ക്ക് നേരെ കൊല നടത്തുമ്പോള്‍ മഹല്ലുകളില്‍ ഇവരെ മാറ്റി നിര്‍ത്താനുള്ള ബോധവല്‍ക്കരണവുമാണ് തീവ്രവാദവിരുദ്ധ സംഗമത്തിലൂടെ നടത്തുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച് മഹ്മൂദ് സഅദിയും കണ്‍വീനര്‍ മുഹമ്മദ് പടിഞ്ഞാറത്തറയും കോഡിനേറ്റര്‍ സിദ്ദീഖ് വെള്ളിയോടും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സംഗമത്തില്‍ സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനാകും. അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദീഖ്, പി.കെ പ്രേംനാഥ് നല്ലളം, നാസര്‍ ഫൈസി കൂടത്തായി, സിദ്ദീഖലി രാങ്ങാട്ടൂര്‍ പ്രസംഗിക്കും. നാളെ വടകര നടക്കുന്ന എസ്.വൈ.എസ് തീവ്രവാദ വിരുദ്ധ സംഗമം വിജയിപ്പിക്കണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."