അഫ്‌സ്പ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് നാഗാലാൻഡ് സർക്കാർ
കൊഹിമ
സംസ്ഥാനത്ത് കാലങ്ങളായി തുടരുന്ന സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന എ.എഫ്.എസ്.പി.എ (അഫ്‌സ്പ) പിൻവലിക്കണമെന്ന് നാഗാലാൻഡ് സർക്കാർ കേന്ദ്രത്തോടു ആവശ്യപ്പെട്ടു.
സംസ്ഥാന മന്ത്രിസഭ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തയച്ചു. ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു നിയമം നല്ലതല്ല. നാഗാലാൻഡിൽനിന്നു മാത്രമല്ല വടക്കുകിഴക്കൻ മേഖലയിൽനിന്നുതന്നെ ഈ നിയമം എടുത്തുകളയണമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാലങ്ങളായി ഒന്നടങ്കം ആവശ്യപ്പെടുന്നതാണ് വിവാദമായ ഈ നിയമം പിൻവലിക്കണമെന്നത്. വെടിവയ്പ്പിനെ തുടർന്ന് മേഘാലയ മുഖ്യമന്ത്രി കെ. സാംങ്മ, അസം എം.എൽ.എ അഖിൽ ഗൊഗോയ് തുടങ്ങിയ നേതാക്കൾ അഫ്സ്പയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. ആരെയും ഏതുനേരത്തും പിടിച്ചുകൊണ്ടുപോകാനും ചോദ്യം ചെയ്യാനുമെല്ലാം സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്നതാണ് 1958ൽ പാസാക്കിയ ഈ നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."