HOME
DETAILS

യു.എ.പി.എ അറസ്റ്റില്‍ ഏറ്റവും മുന്നില്‍ യോഗി സര്‍ക്കാര്‍; 2020ല്‍ മാത്രം 361 കേസ്

  
backup
December 08, 2021 | 7:21 AM

national-u-p-reports-most-uapa-arrests-2021

ന്യൂഡല്‍ഹി: രാജ്യത്ത് 2020ല്‍ ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 361 പേരെയാണ് യു.പി പൊലിസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനടക്കമുള്ളവര്‍ ഈ കൂട്ടത്തിലുണ്ട്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയില്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരില്‍ 346ഉം മണിപ്പൂരില്‍ 225ഉം പേരെ 2020ല്‍ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്തു.

കേരളത്തില്‍ 24 പേരെയും തമിഴ്‌നാട്ടില്‍ 92 പേരെയും യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു. രാജ്യത്ത് 2019ല്‍ 1948 പേരെയും 2020ല്‍ 1321 പേരെയുമാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. 2016 മുതലുള്ള കണക്കെടുത്താല്‍ 7243 പേരെയാണ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ 286 പേര്‍ കുറ്റവിമുക്തരായി. 25 കേസുകള്‍ ഒഴിവാക്കുകയും 42 പേരെ കോടതി വെറുതെ വിടുകയും ചെയ്‌തെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  4 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  4 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  4 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago