HOME
DETAILS

സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ അപകട മരണത്തില്‍ ദുഖം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

  
backup
December 08 2021 | 14:12 PM

delhi-modi-ramnath-kovind45675646547854651

ഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേന മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് വീരപുത്രനെയെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ട് കാലത്തെ സേവനം അതുല്യമായിരുന്നെന്നും ആദരജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ രാഷ്ട്രപതി പറഞ്ഞു.

അപകട മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയെന്ന നിലയില്‍ നമ്മുടെ സേനകളെ മികച്ചതാക്കുന്നതില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ബിപിന്‍ റാവത്ത് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിപിന്‍ റാവത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ദുഖം രേഖപ്പെടുത്തിയത്.

തമഴ്‌നാട്ടിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും, മറ്റ് സേനാംഗങ്ങളും കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത അതിയായ ഞെട്ടലോടെയാണ് കേട്ടത്. തികഞ്ഞ ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച വ്യക്തിത്വമാണ് അദ്ദേഹം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  8 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  8 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  8 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  8 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  8 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  8 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  8 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  8 days ago