'ഹലാലി'ന്റെ പേരിൽ വിദ്വേഷ പ്രസംഗം: കെ.സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ഹലാൽ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
എന്നാൽ പരാതി നൽകി ഏറെ നാളുകൾക്ക് ശേഷം ഡിസംബർ 13നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മാത്രമല്ല ഇതിൽ 153A, 295A എന്നീ വകുപ്പുകൾ ചുമത്തിയിട്ടില്ല. പകരം എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. പൊലിസിൽ നിന്ന് നീതിപൂർവമായ നടപടികളല്ല ഉണ്ടാകുന്നതെങ്കിൽ നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
സെക്രട്ടേറിയേറ്റിന് മുന്നിൽ നവംബർ 17 ന് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാറാണ് പരാതി നൽകിയത്. പ്രസംഗം മതസ്പർദ്ധ വളർത്തുന്നതും വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നുവെന്നാണ് ആരോപണം.
ഹലാൽ വിവാദത്തിന് കേരളത്തിൽ ചുക്കാൻ പിടിച്ചത് കെ. സുരേന്ദ്രൻ ആയിരുന്നു. ഭക്ഷണത്തിൽ മന്ത്രിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്‌ലിം ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ള വിദ്വേഷം വമിപ്പിക്കുന്ന പരാമർശങ്ങളും സുരേന്ദ്രൻ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."