HOME
DETAILS
MAL
വാഹനാപകടത്തില്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയ്ക്കു പരുക്ക്
backup
August 29 2016 | 01:08 AM
പള്ളിക്കര: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ചു റോഡില്‍ വീണ നീലേശ്വരം നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയും ചിറപ്പുറം വാര്‍ഡ് കൗണ്‍സിലറുമായ പി.എം സന്ധ്യക്കു പരുക്കേറ്റു. ഇവരുടെ ഇരു കാലുകളുടെയും എല്ലുകള്‍ക്കു പൊട്ടലുണ്ട്.
ഇന്നലെ ഭര്‍ത്താവ് പി.എം ചന്ദ്രനൊപ്പം ഉദിനൂര്‍ മാണിയാട്ടെ മകളുടെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം മടക്കര റോഡില്‍ നിന്നു അതിവേഗം കയറി വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ ഇവരുടെ കാലെല്ലു പൊട്ടി. ഭര്‍ത്താവു പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം സന്ധ്യയെ വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരു തേജസ്വിനി ആശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."