കെഎംസിസി യാത്രയായപ്പ്
ദമാം: സഊദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും യു എ ഇ യിലെ റാസല്‍ ഖൈമയിലേക്ക് ഔദ്യോഗികാവശ്യാര്‍ത്ഥം തിരിക്കുന്ന ദമാം എറണാകുളം ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷഫീക്ക് സലിം ഇലഞ്ഞിക്കായിലിന് ജില്ലാ കെ.എം.സി.സി യാത്രയയപ്പ് നല്‍കി. ആലുവ ടൌണ്‍ സ്വദേശി മുസ്‌ലിം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ കെ സലീമിന്‍റെ മകനായ ഷഫീക്ക് 2013 മുതല്‍ സഊദി കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരിയായ ജുബൈലില്‍ കെമനോള്‍ പെട്രോകെമിക്കല്‍ കമ്പനിയിലെ ഫിനാന്‍സ് വിഭാഗത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്തു വരുന്നു.
മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഷഫീക്കിന് ജില്ലാ കെ.എം.സി.സി യുടെ ഉപഹാരം പ്രസിഡണ്ട് സ്വാദിഖ് ഖാദര്‍ സമ്മാനിച്ചു. യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം കവലയില്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സി പി മുഹമ്മദ് ഓടക്കാലി അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, അലിയാര്‍ വടാട്ട്പാറ, അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി, സലാം കുഴിവേലിപ്പടി, റജീഷ് ആശമന്നൂര്‍, അബ്ദു റഹീം വെങ്ങോല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ശിഹാജ് കവലയില്‍ സ്വാഗതവും ട്രഷറര്‍ സനൂബ് സുബൈര്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."