പോത്തന്‍കോട് സുധീഷ് വധക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് അറസ്റ്റില്‍
തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സുധീഷിനെ കൊന്ന് കാല്‍വെട്ടിയെറിഞ്ഞ കേസിന്റെ മുഖ്യആസൂത്രകനും കേസിലെ രണ്ടാം പ്രതിയുമാണിയാള്‍.
ഗുണ്ടാതലവനായ രാജേഷ് നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് ഒരു സംഘം പേര് പോത്തന്‍കോട് സ്വദേശി സുധീഷിനെ(35) വെട്ടിക്കൊല്ലുന്നത്. സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കില്‍ റോന്തുചുറ്റിയശേഷം വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കേസിലെ ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത അഞ്ചു പ്രതികളെ കൂടി ആറ്റിങ്ങല്‍ കോടതി റിമാന്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും ഇതിന് വേണ്ടി അക്രമികളെ സംഘടിപ്പിച്ചതും ഒട്ടകം രാജേഷായിരുന്നു .കഴിഞ്ഞ ദിവസം ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോകുന്നതിനിടെ വള്ളം മറിഞ്ഞ് ഒരു പൊലിസുകാരന് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."