HOME
DETAILS
MAL
രാഹുല്‍ഗാന്ധി നാളെ കേരളത്തിലെത്തില്ല;കേരള സന്ദര്‍ശനം റദ്ദാക്കിയത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം
April 21 2024 | 17:04 PM
കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ നാളത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം നാളെ രാഹുല്‍ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ചാവക്കാട്, കുന്നത്തൂര്‍ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുല്‍ നാളെ പ്രചരണം നടത്താനിരുന്നത്. ഇതെല്ലാം റദ്ദാക്കി. ഇന്ന് ജാര്‍ഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."