ടാറ്റ മെമ്മോറിയല്‍ സെന്ററുകളില്‍ ജോലിയവസരം; ഗുവാഹത്തിയിലും, വിശാഖപട്ടണത്തും, മുംബൈയിലും ഒഴിവുകള്‍; യോഗ്യതകള്‍ ഇങ്ങനെ
ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴില്‍ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ജോലി നേടാന്‍ അവസരം. ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴിലുള്ള ഗുവാഹട്ടിയിലെ ഡോ. ഭുവനേശ്വര്‍ ബോറോ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിശാഖപട്ടണത്തെ ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് അവസരം. മേയ് 7 വരെ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ആകെ 87 ഒഴിവുകളാണുള്ളത്.
മെഡിക്കല്‍ ഓഫീസര്‍ (ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ബ്രസ്റ്റ് സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി- പീഡിയാട്രിക്, റേഡിയോ ഡയഗ്നോസിസ്, ന്യൂക്ലിയര്‍ മെഡിസിന്, ഇന്റന്‍സിവിസ്റ്റ്- ക്രിട്ടിക്കല്‍).
മെഡിക്കല്‍ ഫിസിസിസ്റ്റ്; ഓഫീസര്‍ ഇന്‍ചാര്‍ജ് ( ഡിസ്പെന്‍സറി)
സയന്റിഫിക് അസിസ്റ്റന്റ് (ന്യൂക്ലിയര്‍ മെഡിസിന്)
സയന്റിഫിക് ഓഫീസര്‍ (ട്രയല്‍ കോ- ഓര്‍ഡിനേറ്റര്‍)
അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, ഫീമെയില്‍ നഴ്സ് കിച്ചണ്‍ സൂപ്പര്‍വൈസര്‍,
ടെക്നീഷ്യന് (ഐസിയു ഒടി ഹൗസിങ് കീപ്പിങ്, മോളിക്യൂലാര്‍ പതോളജി, ഇലക്ട്രിക്കല്‍, എന്‍ഡോസ്കോപ്പി).
സ്റ്റെനോഗ്രാഫര്‍, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴില്‍ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 28 ഒഴിവുകളുണ്ട്. പട്ടിക വിഭാഗക്കാര്‍ക്കായി നടക്കുന്ന പ്രത്യേക റിക്രൂട്ട്മെന്റാണിത്.
മെഡിക്കല്‍ ഫിസിസിസ്റ്റ്, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ഫീമെയില്‍ നഴ്സ്, ടെക്നീഷ്യന് പോസ്റ്റുകളിലേക്കാണ് നിയമനം. ഓണ്‍ലൈന്‍ അപേക്ഷ മെയ് 7 വരെ.
യോഗ്യത മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.tmc.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."